അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാറിനെ പേരിൽ സാംസ്കാരിക വേദി ആരംഭിച്ചു

അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനും പ്രഭാഷകനും പാരസ്ഥിതിക ചിന്തകനുമായ എം പി വിരേന്ദ്രകുമാറിൻ്റെ  അനുസ്മരണാർത്ഥം എം പി വി ജനാധിപത്യ വേദി എന്ന പേരിൽ സാംസ്കാരിക പ്രസ്ഥാനം ആരംഭിച്ചു.

കേരളം ആസ്ഥാനമായി  ലോകത്തെവിടെയുമുള്ള സോഷ്യലിസ്റ്റു ചിന്താഗതിക്കാരുടെ ഏകോപനമാണ് വേദിയുടെ ലക്ഷ്യം. വിരേന്ദ്രകുമാറിൻ്റെ ചിന്തകളെ, ഗ്രന്ഥ വിചാരങ്ങളെ ഏറ്റവും പുതിയ തലമുറയിൽ എത്തിക്കുക, അതാത് കാലത്തെ ദേശീയ, അന്തർദേശിയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുക, അവ ലഘു കുറിപ്പുകളായി പ്രസിദ്ധീകരിക്കുക ,സോഷ്യലിസ്റ്റ് ആശയപ്രചരണത്തിനായി അച്ചടി മാധ്യമങ്ങൾ തുടങ്ങുക എന്നിവയാണ് പ്രധാന ഉദ്ദേശ്യങ്ങൾ.

എം പി വി ജനാധിപത്യ വേദിയുടെ ഉദ്ഘാടനം ഓൺ ലൈൻ വഴി പ്രസക്ത എഴുത്തുകാരൻ യു കെ കുമാരൻ നിർവ്വഹിച്ചു. കോയ വേങ്ങര അധ്യക്ഷ വഹിച്ച പരിപാടിയിൽ അനിൽ കൊയിലാണ്ടി, ഇ കെ ദിനേശൻ എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. മണി പാനൂര് നന്ദി പറഞ്ഞു.