കുവൈത്ത് സിറ്റി: കുവൈറ്റിലെ മുബാറക്കിയ മാർക്കറ്റിലെ ഷോപ്പിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ പതിനാല് പേർക്ക് പരിക്കേറ്റതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് അഗ്നിശമനസേന യൂണിറ്റുകൾ ഒന്നിച്ചു പരിശ്രമിച്ചാണ് തീയണച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് വലിയ തീപിടിത്തങ്ങളാണ് കുവൈത്തിൽ ഉണ്ടാകുന്നത് . നിർമാണം പുരോഗമിക്കുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ തിങ്കളാഴ്ച തീപിടിത്തമുണ്ടായിരുന്നു.