മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യം: തമിഴ്നാട്ടിൽ നടൻ പൃഥ്വിരാജിനെതിരെ പ്രതിഷേധം

0
34

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം. അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ പൃഥ്വിരാജിൻറെ കോലം കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ട്വിറ്ററിലും താരത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ ക്യാമ്പയിൻ ശക്തമാകുന്നു. സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖർ ക്യാമ്പയിനിൽ അണിനിരന്നു. നടൻ പൃഥ്വിരാജാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ക്യാമ്പയിന് തുടക്കമിട്ടത്. പിന്നീട് നിരവധി പ്രമുഖർ ഇത് ഏറ്റെടുക്കുകയായിരുന്നു.