ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ചർച്ചകൾക്കായി കേരളം തയ്യാറകണമെന്നും കേരളത്തെ വിമർശിച്ചു കൊണ്ട് കോടതി പറഞ്ഞു. കേസ് മറ്റന്നാള്‍ പരിഗണിക്കുന്നതിനായി മാറ്റി.
കേരളവും തമിഴ്നാടും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം പോലുമില്ലായെന്നും കോടതി ഓർമിപ്പിച്ചു. മേൽനോട്ടസമിതിയുംമായും കേരളവുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു.
മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.