മുല്ലപ്പെരിയാർ മരംമുറി വിവാദം: സഭയിൽ തിരുത്തി സർക്കാർ

0
48

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ കേരള- തമിഴ്നാട് സംയുക്ത പരിശോധന നടത്തിയില്ലയെന്ന മറുപടി സർക്കാർ ഇന്ന് നിയമസഭയിൽ തിരുത്തി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ഇക്കാര്യം സഭയെ അറിയിച്ചത്.

എന്നാൽ എന്താണ് തിരുത്തിയതെന്നും സഭയിൽ ഒന്ന് പറയുകയും എകെജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനം മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻറെ ഈ നിലപാട് സുപ്രീം കോടതിയിലെ കേരളത്തിന്റെ വാദം പൊളിക്കുമെന്നും ഇനി എങ്ങനെ പുതിയ ഡാം ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നേരത്തെ വനം മന്ത്രി പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് വൈദ്യുതി മന്ത്രി പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. മരമുറിക്കാനുള്ള അനുമതി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി