മുല്ലപ്പെരിയാർ മരംവെട്ട്: കേരള- തമിഴ്നാട് സംയുക്ത പരിശോധന നടന്നു

0
235

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള- തമിഴ്നാട് സംയുക്ത പരിശോധന നടന്നെന്ന് കണ്ടെത്തൽ. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ ‌വനം മന്ത്രി നിയമസഭയെ അറിയിച്ചത്. പ്രസ്താവന തിരുത്തുന്നതിന് മന്ത്രി സ്പീക്കര്‍ക്ക് നോട്ട് നല്‍കി.

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 23 മരം മുറിക്കണമെന്നായിരുന്നു തമിഴ്നാടിൻറെ ആവശ്യം എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഉത്തരവ് മരവിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ സഭയിൽ പറഞ്ഞിരുന്നു.