എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ആരംഭിക്കുമെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇന്നു ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അഞ്ച് വർഷത്തെക്കുള്ള ഈ വിസ ഉപയോഗിച്ച് വിനോദ സഞ്ചാരികൾക്ക് സ്വയം സ്പോൺസർഷിപ്പിൽ ഒന്നിലധികം തവണ യുഎഇയിലേക്ക്പ്രവേശിക്കാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ രാജ്യത്ത് തുടരാനാകും. കൂടാതെ, ഇത് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം
യു.എഇ ഒരു ആഗോള സാമ്പത്തിക തലസ്ഥാനം ആണെന്നും ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.