സൈഡ് പാർക്കിംഗ് മീറ്റർ സംവിധാനം പുനരാരംഭിക്കണമെന്ന് നിർദ്ദേശം

0
31

കുവൈത്ത് സിറ്റി: തലസ്ഥാനത്ത് സൈഡ് വെഹിക്കിൾ പാർക്കിംഗിനായി പാർക്കിംഗ് മീറ്റർ സംവിധാനം പുനരാരംഭിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതായി പ്രാദേശിക ദിനപത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

ക്യാപിറ്റൽ ഗവർണറേറ്റിലെ സൈഡ് കാർ പാർക്കിങ്ങുകൾക്കുള്ള വെർട്ടിക്കിൾ പാർക്കിംഗ് മീറ്ററുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഇത് ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കാരണമായി, വലരും ഇത് ചൂഷണം ചെയ്യുന്നതിനും കാരണമായി.

കേടായ മീറ്ററുകൾ നന്നാക്കി കുവൈത്ത് സിറ്റിയിലെ അൽ സൽഹിയ, ഫഹ്ദ് അൽ സലേം സ്ട്രീറ്റ് തുടങ്ങിയ മറ്റ് തെരുവുകളിലും തലസ്ഥാനത്തെ മറ്റ് പല പ്രധാന തെരുവുകളിലും സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി ബന്ധപ്പെട്ട ടീമുകൾക്ക് നിർദ്ദേശം നൽകി.