നിയമം ലംഘിച്ച് കഫെയിൽ ഷീഷ് സൗകര്യം ; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു

0
14

കുവൈത്ത് സിറ്റി : COVID-19 വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി കഫേകളിലും റെസ്റ്റോറന്റുകളിലും ഡൈൻ-ഇൻ സേവനങ്ങൾ നിരോധിച്ചുകൊണ്ടുള്ള മന്ത്രിസഭ തീരുമാനം ലങ്കിച്ച് പ്രവർത്തിച്ച കഫെക്കെതിരെ നടപടി, ഉപയോക്താക്കൾക്ക് ഷിഷ വാഗ്ദാനം ചെയ്യുന്ന റിഗ്ഗയിൽ ഒരു കഫെക്കെതിരെയാണ് നടപടിയെന്ന് അൽ-ഖബാസ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു.

റെയ്ഡിനിടെ, കഫേയുടെ ഉടമ ഫർവാനിയ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാരെ കഫേയിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ചു. തൊഴിലാളികളിൽ ഒരാൾ ഇൻസ്പെക്ടർമാരെ ആക്രമിച്ചു. പരിശോധനാ സംഘം പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിനിടെ ആക്രമിച്ചതായി പരാതി നൽകി. പരാതി അനുസരിച്ച് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു