യോഗി ആദിത്യനാഥ് കേരളത്തിന് എതിരായി നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി മുരളീധരൻ. ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയി. അക്കാര്യമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്ന് മുരളീധരന് പറഞ്ഞു. ക്രമസമാധാന രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം മികച്ച നിലവാരം പുലര്‍ത്തി എന്ന് കോണ്‍ഗ്രസിനും വി.ഡി സതീശനും അഭിപ്രായമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളം എന്ന ചെറിയ സംസ്ഥാനം അതിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഉത്തര്‍പ്രദേശിനെക്കാള്‍ പലകാര്യങ്ങളിലും നിലവാരം പുലര്‍ത്തുന്നു എന്നുള്ളത് വസ്തുതയാണ്. പിണറായിയുടെ അഞ്ചു വര്‍ഷവും തന്റെ അഞ്ചു വര്‍ഷവും തമ്മിലാണ് യോഗി താരതമ്യം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു