കോഴിക്കോട്: ഖമറുന്നിസ അൻവറിന് ശേഷം മുസ്ലിം ലീഗിനു വീണ്ടും ഒരു വനിതാ സ്ഥാനാർത്ഥി. 25 വർഷത്തിനു ശേഷമാണ് ആണ് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി ഒരു വനിത ജനവിധി തേടുന്നത്. അഭിഭാഷകയായ നൂർബിന റഷീദ് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലം ഉൾപ്പെടെ 25 സീറ്റുകളിലേക്കാണ് മുസ്ലിംലീഗ് ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപി പ്രഖ്യാപനം നടത്തിയത്. അഴിമതി കേസിൽപ്പെട്ട മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ്, എം സി കമറുദ്ദീന് എന്നിവരെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കി. ഇബ്രാഹിം കുഞ്ഞിനു പകരം അദ്ദേഹത്തിൻറെ മകന് പാർട്ടി സീറ്റ് നൽകി. മലപ്പുറത്ത് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനിയും രാജ്യസഭയിലേക്ക് പി വി അബ്ദുൽ വഹാബും മത്സരിക്കും.
ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 9 പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് 20 വര്‍ഷത്തിനു ശേഷം വീണ്ടും നിയമസഭയിലേക്ക് ജനവിധി തേടുന്നു എന്ന പ്രത്യേകതയുമുണ്ട്.