ഒമാനിൽ പുതിയ ഇനം കോവിഡ് ബാധ സ്ഥിരീകരിച്ചു

0
24

മസ്‌ക്കത്ത്: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ വൈറസിൻ്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചു. ഒരു പ്രവാസി യിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഇയാൾ ബ്രിട്ടനില്‍ നിന്ന് മടങ്ങി വന്നതാണ്. ബ്രിട്ടനില്‍ നിന്ന് യാത്രതിരിക്കും മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും ക്വാറന്റീനില്‍ കഴിയവേ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.