സിനിമാതാരങ്ങളായ സിദ്ധാർഥും അദിതി റാവുവും വിവാഹിതരായതായി റിപ്പോർട്ട്

0
48

സിനിമ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ സജീവമാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അദിതിയും മലയാളികൾക്ക് സുപരിചിതയാണ്. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. പല തവണ ഇരുവരും ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച തെലങ്കാനയിലെ ശ്രീരംഗപുരത്തുള്ള രംഗനായക സ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർ‌ട്ടുകൾ.

2021 ൽ തമിഴ്- തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത മഹാ സമുദ്രം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനു ശേഷം നിരവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ ഇരുവരും ഒരുമിച്ചെടുക്കു ന്ന വിഡിയോകളും സൂപ്പർഹിറ്റായിരുന്നു. സിദ്ധാർഥ് ഒടുവിൽ അഭിനയിച്ച ചിത്ത എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു.