ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും

0
27

ഡൽഹി: രാജ്യത്തെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാഷ്ട്രപതി ഭവനില്‍ 11 മണിക്കാണ് ചടങ്ങുകള്‍ . 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണക്ക് കാലാവധി ഉണ്ടാകുക.

വിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാല്‍, ജമ്മു കശ്മീര്‍ , സിഎഎ – എന്‍ആര്‍സി അടക്കമുള്ള നിരവധി സുപ്രധാന കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍ വി രമണ പരിഗണിക്കും