കുവൈറ്റ്: നായർ സർവീസ് സൊസൈറ്റി മംഗഫ് കരയോഗം 2021-22 ലെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. കരയോഗം കോർഡിനേറ്റർ ശ്രീ അനൂപ് നായർ, ജോയിന്റ് കോർഡിനേറ്റർ ശ്രീ അശോക് പിള്ളയും വനിതാ സമാജം കോർഡിനേറ്റർ ശ്രീമതി വർഷ ശ്യാംജിത്ത്, ജോയിന്റ് കോർഡിനേറ്റർ ശ്രീമതി അനിത അജിത്കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ വിജയകുമാർ, ശ്രീ മനോജ് നമ്പ്യാർ, ശ്രീ സന്തോഷ് കുമാർ, ശ്രീ പത്മകുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പ്രതിനിധി സഭയിലേക്കു ശ്രീ ബിനോയ് ചന്ദ്രൻ, ശ്രീ ബാലചന്ദ്രൻ തമ്പി, ശ്രീ കൃഷ്ണൻ കുട്ടി, ശ്രീ ശശികുമാർ, ശ്രീ വൈശാഖ് രാമചന്ദ്രൻ , ശ്രീ അഖിൽ പിള്ള, ശ്രീ രവീന്ദ്രൻ, ശ്രീ ഹരി KRH, ശ്രീ രവിചന്ദ്രൻ, ശ്രീ രഞ്ജിത്ത്, ശ്രീ അജിത് കുമാർ, ശ്രീ നിഖിൽ, ശ്രീ വിനീത് രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
ഉർജ്ജസ്വലമായി പ്രവർത്തിക്കുവാൻ പുതിയ ഭാരവാഹിക്കൾക്കു കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.