നന്ദാദേവി പര്‍വത മേഖലയില്‍ നിന്നും കാണാതായ പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി

0
12

ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതമേഖലയില്‍ നിന്നും കാണാതായ പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. മെയ് 26 മുതല്‍ കാണാതായ 7 പേരുടെ മൃതദേഹമാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് കണ്ടെത്തിയത്.

പത്ത് പേരടങ്ങുന്ന സംഘമാണ് മഞ്ഞ് പാളികള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നന്ദാദേവി പര്‍വ്വതനിരയുടെ കിഴക്കന്‍ മേഖല കീഴടക്കാന്‍ പുറപ്പെട്ട സംഘത്തിലെ എട്ട് പേരെയാണ് കാണാതായിരുന്നത്. ഒരാളുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.