2021-ൽ ഏകദേശം 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തുക്കളും മദ്യവും പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 2021-ൽ ഏകദേശം 1,750 കിലോഗ്രാം കഞ്ചാവ് അധികൃതർ പിടിച്ചെടുത്തു, ഇതിന്റെ വിപണി മൂല്യം ഏകദേശം 6 ദശലക്ഷം ദിനാർ ആണ്.ഏകദേശം 50 ദശലക്ഷം ദിനാർ മൂല്യം കണക്കാക്കുന്ന 10 ദശലക്ഷം ലഹരി ഗുളികകളും വിവിധ തരത്തിലുള്ള സൈക്കോട്രോപിക് പദാർത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 6 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള 223 കിലോയോളം രാസവസ്തുക്കളും 7 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള 190 കിലോ ഷാബുവും ഈ കാലയളവിൽ പിടിച്ചെടുത്ത വയിൽ ഉൾപ്പെടുന്നുണ്ട്.
3600 കുപ്പി വിദേശമദ്യവും 48 ബാരൽ നാടൻ മദ്യവും പിടിച്ചെടുത്തു, ഇവയുടെ വിപണി മൂല്യം 300,000 ദിനാർ വരും. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ 3,150 പേരെ ഈ വർഷം അറസ്റ്റ് ചെയ്തു, ഇതിൽ 1,650 പൗരന്മാരും 300 ഈജിപ്തുകാരും ബാക്കിയുള്ളവർ സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് .