ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിക്കും. ബെംഗളൂരു സ്ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിലാണ് നിലവിൽ മഅദ്നി. ആരോഗ്യം കൂടുതൽ മോശമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.പക്ഷാഘാത ലക്ഷണങ്ങളെ തുടർന്ന് മൂന്നാഴ്‌ച മുമ്പ് മഅ്‌ദനിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഅ്‌ദനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനയിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. നിരവധി ആശുപത്രികളിലേയും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങൾ തേടി.