നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഖുശ്ബു അടക്കം മൂന്ന് പേരെയാണ് വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തത്. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.ജാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയില്‍ നിന്നുള്ള ഖോങ്ദൂപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍. ബിജെപി നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഖുശ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും കോണ്‍ഗ്രസ് വക്താവായിരിക്കെ ബിജെപിയില്‍ ചേരുകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു
വിവാഹത്തില്‍ സ്ത്രീധനത്തിനെതിരെ ഖുശ്ബു നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. സ്ത്രീധനത്തിന്റെ നീരാളിപിടിത്തത്തില്‍ നിന്നും പുതുതലമുറയും സ്വതന്ത്രമല്ലെന്നും സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സമൂഹം ആര്‍ജവം കാണിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു. ബിനാലെയുടെ ഫോര്‍ട്ടി കൊച്ചി കബ്രാള്‍യാര്‍ഡ് പവലിയനില്‍ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോ രസികപ്രിയ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു