ത്രിപുരയിൽ ഭരണ തുടർച്ച; നാഗാലാന്‍ഡില്‍ ബിജെപി സഖ്യം മുന്നിൽ; മേഘാലയയിൽ എൻപിപി

മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ബിജെപി മുന്നേറ്റമാണ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ 27 സീറ്റുകളിലാണ് ബിജെപി ലീഡ് നേടിയിരിക്കുന്നത്. നാഗാലാൻഡിൽ ബിജെപി സഖ്യം കേവലഭൂരിപക്ഷം കടന്ന് 43 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

മേഘാലയയില്‍‌ എൻപിപിയാണ് ലീഡ് ചെയ്യുന്നത്. 23 സീറ്റുകളിലാണ് എൻപിപി ലീഡ് നേടിയത്. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. ആറു സീറ്റുകളിലാണ് ബിജെപി ലീ‍ഡ് ചെയ്യുന്നത്. എട്ടു സീറ്റുകളിൽ ലീഡ് നേടി തൃണമൂൽ കോൺഗ്രസ് പിന്നിലുണ്ട്.

ത്രിപുരയിൽ  ഇടത് കോൺഗ്രസ് സഖ്യം 17 സീറ്റുകളിൽ  ലീഡ് ചെയ്യുന്നുണ്ട്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.