ബിബിസി ഡോക്യുമെന്ററി നിരോധനം നിർഭാഗ്യകരം: മുൻ ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ

0
21

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയ നടപടിയിൽ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ. ഡോക്യുമെന്ററി നിരോധിച്ചത് നിർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കുറ്റപ്പെടുത്തി. ബി ബി സി ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് അതിലേറെ നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. ‘അഭിപ്രായ സ്വാതന്ത്ര്യം,സമകാലിക വെല്ലുവിളികൾ’ വിഷയത്തിൽ അഹമ്മദാബാദിൽ വെച്ച് നടന്ന അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു നരിമാൻ.