രണ്ട് ഓസ്‌കര്‍ നേട്ടവുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

0
24

95-മാത് ഓസ്കർ വേദിയിൽ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തിൽ ദി എലിഫന്റ് വിസ്പറേഴ്സും മികച്ച തനത് ഗാനമായി ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയുമാണ് ഓസ്കർ നേടിയിരുന്നത്. എന്നാൽ ഇന്ത്യൻ ചിത്രത്തിനായിരുന്നില്ല പുരസ്കാരം. ‘സ്ലം ഡോഗ് മില്യണയർ’ ബ്രിട്ടീഷ് ഡ്രാമ ആയിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് പുരസ്കാരങ്ങൾ നേടുന്നത്.