അമേരിക്കയിലെ സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ ബാങ്കുകള്‍ തകര്‍ന്നതോടെ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന് സൂചന. 2008ന് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണിത്. നിക്ഷേപത്തിന് സ്വര്‍ണത്തെ സുരക്ഷിത മാര്‍ഗമായി തെരഞ്ഞെടുത്തതോടെയാണ് വില കൂടാനുള്ള സാധ്യത വര്‍ധിച്ചത്.അമേരിക്കന്‍ വിപണിയിലെ വ്യാപാരാരംഭത്തില്‍ തന്നെ സ്വര്‍ണവില 1908 ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇത് 1880 ഡോളറായിരുന്നു. ഈ വര്‍ധന സംസ്ഥാന വിപണിയെയും ബാധിച്ചേക്കും. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി കേരളത്തില്‍ പവന് 840 രൂപ ഉയര്‍ന്നിരുന്നു.