അമൃത്പാല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

0
28

ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാലിനെതിരെയുളള കേസ് തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചേക്കും. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന്റെ പേരില്‍ അമൃത്പാലിനും സംഘത്തിനും എതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധ നിയമ കേസുകള്‍ എന്‍ഐഎ നിയമത്തില്‍ ഉള്‍പ്പെടുന്നവയാണ്. ‘കുറ്റവാളി നമ്പര്‍ വണ്‍’ എന്നാണ് പുതിയ കേസില്‍ ഖാലിസ്ഥാന്‍ നേതാവിനെ നാമകരണം ചെയ്തിരിക്കുന്നത്. അമൃത്പാല്‍ സിംഗിന്റെ 112 കൂട്ടാളികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദേ ഗ്രൂപ്പിലെ നിരവധി അംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദല്‍ജീത് സിംഗ് കല്‍സിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്