ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം

0
43

ഡൽഹി-എൻസിആർ മേഖല ഉൾപ്പെടെ ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം . റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. രാത്രി 10.22 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്ത്യക്ക് പുറമെ തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാനിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്നു.