അമൃത്പാല്‍ സിംഗിനെ നേപ്പാൾ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി

0
25

വിഘടനവാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങിനെ നേപ്പാള്‍ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നാമതൊരു രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് തടയണമെന്ന ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി.അമൃതപാലിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചതായി നേപ്പാള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കമല്‍ പ്രസാദ് പാണ്ഡെ പറഞ്ഞു. വിഘടനവാദികളുടെ ഗ്രൂപ്പിലെ അംഗമായ അമൃതപാല്‍ സിങിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. നേപ്പാളിലേക്ക് കടന്ന സിങ് ഒളിവിലാണെന്നാണ് സംശയിക്കുന്നത്.