ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത സർക്കാർ പരിപാടിക്കെത്തിയ 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.നവി മുംബൈയിലെ കാർഗറിൽ വെച്ച് നടന്ന മഹാരാഷ്ട്ര ഭൂഷൺ ദിന ചടങ്ങിൽ പങ്കെടുത്തവരാണ് മരിച്ചത്. ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർ എംജിഎം കാമോഥെ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമൂഹിക പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരി എന്ന ദത്താത്രേയ നാരായൺ ധർമ്മാധികാരിയെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ധർമ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരും ഇതിലുൾപ്പെടും