സുപ്രിയ സുലേ എംപി എന്‍സിപി ദേശീയ അദ്ധ്യക്ഷ ചുമതല ഏറ്റെടുത്തേക്കും. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഉത്തരവാദിത്തം മകളിലേക്ക് എത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇതിനകം സുപ്രിയക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പിന്തുണ അറിയിച്ച് സുപ്രിയ സുലേയുമായി ഫോണില്‍ സംസാരിച്ചെന്നാണ് വിവരം.അപ്രതീക്ഷിതമായിരുന്നു ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. തന്റെ ആത്മകഥാ പ്രകാശനത്തിനിടെ രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ്, ഭാവി തീരുമാനങ്ങള്‍ പുതുതായി രൂപീകരിച്ച സമിതി തീരുമാനിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതി വൈകാരികമായിരുന്നു അണികളുടെ പ്രതികരണം. സുപ്രിയ സുലേ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ സമിതി നാളെ ചേരുന്നുണ്ട്.
സൗത്ത് മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ നാളെ 11 മണിക്കാണ് യോഗം ചേരുക. സുപ്രിയ സുലേ അല്ലെങ്കില്‍ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. അതേസമയം ശരദ് പവാര്‍ ചുമതലയില്‍ തുടരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. അന്തിമ തീരുമാനം കൈകൊള്ളാന്‍ ശരദ് പവാറിന് മുന്നില്‍ ഇനിയും ദിവസങ്ങളുണ്ടെന്നാണ് അജിത് പവാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.