കേരള സ്റ്റോറിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
13

വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യെക്കുറിച്ച് കർണാടക തെരഞ്ഞെടുപ്പ് വേദിയില്‍ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബല്ലാരിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് മോദി സിനിമയെക്കുറിച്ച് പരാമർശിച്ചത്.
തീവ്രവാദത്തിന്റെ മുഖം വെളിപ്പെടുത്തുന്ന സിനിമയെ കോൺഗ്രസ് എതിർക്കുന്നെന്നും വോട്ട് ബാങ്കിന് വേണ്ടിയാണിതെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.