കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നാരും മത്സരിക്കില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയേയും നെഹ്‌റും കുടുംബം പിന്തുണക്കില്ല. എല്ലാവര്‍ക്കും തുല്യപരിഗണനയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ നിര്‍ദേശം താഴെ തട്ടിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും എത്തിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി. ഇത് മുന്‍ നിര്‍ത്തിയാണ് കെ സി വേണുഗോപാലിനോട് ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ സോണിയാഗാന്ധി നിര്‍ദേശം നല്‍കിയത്.
രാഹുല്‍ ഗാന്ധി വെള്ളിയാഴചക്കുള്ളില്‍ ദല്‍ഹിയിലെത്തും. ജയറാം രമേശ്, ദിഗ് വിജയ് സിംഗ് , മുകള്‍ വാസ്‌നിക്ക് എന്നീ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ പദത്തില്‍ വേണമെന്നാണ് ആവശ്യം