രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ്; സൂററ്റ്  കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

0
25

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കേതിരായ അപകീർത്തിക്കേസിൽ സൂററ്റ്  കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കും. കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസിന്റെ കൂടുതൽ വസ്തുതകളിലേക്കു കോടതി കടന്നിട്ടില്ല. പരാമവധി ശിക്ഷ നൽകുന്നത് രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കുമെന്ന് കോടതി പറഞ്ഞു. പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് – കോടതി ചൂണ്ടിക്കാട്ടി.