വില കുറച്ച് ഒരു മാസത്തിനകം വീണ്ടും പാചകവാതക സിലണ്ടറിന്‍റെ വില വർധിപ്പിച്ചു. സിലണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. നിലവിൽ പുതിയ വിലപ്രകാരം 1747.50 രൂപയാകും ഒരു സിലണ്ടറിന്‍റെ വില. സെപ്റ്റംബർ 1 ന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. ഗാർഹികാവശ്യത്തിനുള്ള സിലണ്ടറിന് 200 രൂപയാണ് കുറച്ചത്. ഇതോടെ ന്യൂഡൽഹിയിൽ സിലിണ്ടറിന്‍റെ വില 903 രൂപയായി കുറഞ്ഞിരുന്നു