സെപ്തംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (പിഒപിഎസ്‌കെ) വിദേശകാര്യ മന്ത്രാലയം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യമാക്കും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (പിസിസി) ഡിമാൻഡ് വർധിച്ചതോടെയാണിത്.
പിസിസി അപേക്ഷാ സൗകര്യം പിഒപിഎസ്‌കെകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, വിദേശത്ത് തൊഴിൽ തേടുന്ന ഇന്ത്യൻ പൗരന്മാരെ സഹയകമാകുന്ന തരത്തിലാണ് മന്ത്രാലയം ഇത് നടപ്പാക്കുന്നത്, കൂടാതെ വിദ്യാഭ്യാസം, ദീർഘകാല വിസകൾ, എമിഗ്രേഷൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പിസിസി ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു.
പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി ഈ വർഷം ആദ്യം ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡുമായി (ടിസിഎസ്) എംഇഎ കരാർ ഒപ്പുവച്ചിരുന്നു