കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും

0
22

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും.  ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പത്രിക നല്കും. നിലവില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

സോണിയ ഗാന്ധിയുടെ നിർദ്ദേശാനുസരണം ആണിത് എന്നാണ് പുറത്തുവരുന്ന വിവരം. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ട്. ദിഗ്വിജയ സിംഗിനും ശശി തരൂരിനും ഒപ്പമാകും മല്ലികാര്‍ജുന്‍ ഖാര്‍ഗയും മത്സരരംഗത്ത് ഉണ്ടാവുക. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗഹലോട്ട് ഇന്നലെ അറിയിച്ചിരുന്നു.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.