അടുത്ത കോവിഡ് വകഭേദം മുൻപുണ്ടായ വയേക്കാൾ കൂടുതൽ സാംക്രമികവും ഒരുപക്ഷേ മാരകമായിരിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എപ്പിഡെമിയോളജിസ്റ്റും കോവിഡ് -19 നെക്കുറിച്ചുള്ള സാങ്കേതിക നേതാവുമായ ഡോ മരിയ വാൻ കെർഖോവ് ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും, ഭാവിയിലെ വകഭേദങ്ങൾ ഒമൈക്രോണിനേക്കാൾ കൂടുതൽ അപകടകരമാകും, വ്യാപനവും കൂടുതലായിരിക്കും, കാരണം അതിന് നിലവിൽ വ്യാപിക്കുന്നതിനെ മറികടക്കേണ്ടതുണ്ട് എന്നും ഡോ വാൻ കെർഖോവ് പറഞ്ഞു.