യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ . ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. സുശീല കതാരിയ പറഞ്ഞു.