മുസഫര്‍നഗര്‍ കലാപം, ബിജെപി എംഎല്‍എ അടക്കം 11 പേര്‍ക്ക് രണ്ട് വര്‍ഷം തടവ്

0
23

മുസഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ അടക്കം 11 പ്രതികള്‍ക്ക് തടവ് ശിക്ഷ.എംഎല്‍എ വിക്രം സെയ്‌നി അടക്കം 11 പേര്‍ക്കാണ് പ്രത്യേക കോടതി രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. എന്നാല്‍ വിധിക്ക് പിന്നാലെ വിക്രം സെയ്‌നിക്കും സംഘത്തിനും കോടതി ജാമ്യം അനുവദിച്ചു. അതേസമയം, തെളിവുകള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ 15 പേരെ ജഡ്ജി ഗോപാല്‍ ഉപാധ്യായ് വെറുതെ വിട്ടു. കലാപക്കേസില്‍ ബിജെപി എംഎല്‍എ അടക്കം 26 പേരാണ് വിചാരണ നേരിട്ടത്. മുസഫര്‍നഗറില്‍ 2013 ഓഗസ്റ്റിലുണ്ടായ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്.