കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം

0
24

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ എഐസിസി ആസ്ഥാനത്ത്  വോട്ടെണ്ണല്‍  തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.