കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ എഐസിസി ആസ്ഥാനത്ത് ആരംഭിച്ചു. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. 68 ബാലറ്റ് പെട്ടികളിലായുള്ള ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റി 4-6 ടേബിളുകളിലായിട്ടാണ് വോട്ടെണ്ണല്‍. അതേസമയം യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.