പിഎഫ് പെൻഷൻ കേസിൽ, തൊഴിലാളികൾക്ക് ആശ്വാസം

0
40

പിഎഫ് പെൻഷൻ കേസിൽ ശമ്പളത്തിന് ആനുപാതികമായ ഉയർന്നപെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. തൊഴിലാളികൾക്ക് ആശ്വാസമായ വിധിയാണിത്.പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അതോടൊപ്പം 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു.
വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താൻ സർക്കാരിന് സാവകാശം നൽകുന്നതിനാണ് വിധി നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചത്.

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു സുപ്രീം കോടതി പരിഗണിച്ചത്.ഹർജികളിൽ ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.