സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം . സുപ്രീം കോടതി ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും തുടരന്വേഷണത്തോട് പൂര്‍മായും സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുന്നയിരുന്നു. ടീസ്ത ജയിലിലായി ആറ് ആഴ്ച കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.