ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; മൂന്നാമത്തെ സ്വർണ മെഡൽ നേടി ഇന്ത്യ

0
17

ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബൊർഗൊഹെയ്ൻ സ്വർണം നേടി. ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ റുസ്മെറ്റോവ സോഖിബയെ പരാജയപ്പെടുത്തിയാണ് ലവ്‌ലിനയുടെ നേട്ടം. 75 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണ് ലവ്‌ലിന മെഡൽ നേടുന്നത്. നേരത്തെ ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്‌സിലും ലവ്ലിന വെങ്കല മെഡൽ നേടയിരുന്നു.