ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യുകൾ തടയാൻ നിയമവുമായി കേന്ദ്രസർക്കാർ. വ്യാജ റിവ്യൂകൾ ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതായി അധികൃതർ വിലയിരുത്തി, ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടികൾ. വെബ്‌സൈറ്റുകളിൽ പണം നൽകി വാങ്ങുന്ന ഓൺലൈൻ റിവ്യുകൾ പ്രസിദ്ധീകരിക്കാൻ പാടില്ല. ഉത്പന്നം വാങ്ങിയവർക്ക് റിവ്യു എഴുതുന്നതിന് റിവാർഡ്പോയിന്റോ മറ്റോ നൽകുന്നുണ്ടെങ്കിൽ അക്കാര്യം റിവ്യുവിൽ രേഖപ്പെടുത്തണം എന്നും നിർദ്ദേശമുണ്ട്.എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും മാനദണ്ഡങ്ങൾ ബാധകമാകുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. നവംബർ 25 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഗൂഗിൾ, ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി, ടാറ്റാ സൺസ്, ഫ്‌ളിപ്പ്കാർട്ട്,റിലയൻസ് റീട്ടെയിൽ എന്നിവർക്ക് നിയമം ബാധകമാകും.