മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം ഉത്തർപ്രദേശിലെ മദ്രസകളുടെ വരുമാന കണക്കെടുത്തിരുന്നു. ഈ സര്‍വേയില്‍ ഭൂരിഭാഗം മദ്രസകളും തങ്ങളുടെ വരുമാന മാര്‍ഗം സകാത്ത് ആണെന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രസകളുടെ വരുമാനവും ചെലവുകളും നിരീക്ഷിക്കുന്നതിനായാണ് സര്‍വേ നടത്തിയതെന്ന് യോഗി സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി വ്യക്തമാക്കി.