ശ്രീലങ്കൻ മുന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജ്യത്ത് മടങ്ങിയെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം രാജ്യം വിട്ടത്. മാലിദ്വീപ്, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു രജപക്സെ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴിയാണ് ഗോത്തബയ കൊളംബോയിൽ എത്തിയത്.
വിമാനത്താവളത്തിൽ പാർട്ടി നേതാക്കൾ അദ്ദേഹത്തിന്. ഊഷ്മളമായ സ്വീകരണം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും പ്രക്ഷോഭം ശമിക്കുകയും ചെയ്തോടെയാണ് മുന്‍ പ്രസിഡന്റിന്റെ തിരിച്ചുവരവ്.