ബെംഗളൂരുൽ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ

0
28

ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി. ഇലക്ട്രോണിക്‌സിറ്റിക്ക് സമീപത്തായിരുന്നു സംഭവം.ബെംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.യുവതിയുടെ പരാതിയിൽ ബൈക്ക് ടാക്സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവർ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീൻ (23), പശ്ചിമബംഗാൾ സ്വദേശിനി (22) എന്നിവരെ ഇലക്‌ട്രോണിക്‌സിറ്റി പോലീസ് അറസ്റ്റുചെയ്തു.