ലൈവിനിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ യുവാക്കൾ അറസ്റ്റിൽ

0
23

യൂട്യൂബറായ ദക്ഷിണ കൊറിയൻ സ്വദേശിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബീന്‍ ഷെയ്ഖ്, നഖീബ് അന്‍സാരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മുംബൈയിലെ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലായിരുന്നു സംഭവം.

രാത്രി എട്ടുമണിയോടെ വഴിയരികില്‍ നിന്ന് ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്ന യുവതിയുടെ അടുത്തേക്ക് യുവാക്കള്‍ എത്തുകയായിരുന്നു. ലിഫ്റ്റ് തരാമെന്ന് യുവാവ് പറയുകയും യുവതി അത് നിരസിക്കുകയും ചെയ്തു. വീണ്ടും നിര്‍ബന്ധിക്കുന്ന ഇയാള്‍ യുവതിയുടെ കയ്യില്‍ പിടിച്ച് വലിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.