പി ടി ഉഷയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി തെരഞ്ഞെടുത്തു

0
26

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി. ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.95 വര്‍ഷത്തെ ചരിത്രമുള്ള ഐഒഎയില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരവും ഒപ്പം ആദ്യ വനിതയും മലയാളിയുമാകും പി.ടി ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജി എല്‍ നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. ട്രാക്കിലും പരിശീലക കുപ്പായത്തിലും 46 വർഷം കായികമേഖലയ്ക്കായി നീക്കിവച്ചതാണ് ഉഷയുടെ ജീവിതം. അർജുന,പത്മശ്രീ പുരസ്കാര ജേതാവായ ഉഷയെ ഈ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.