ബീഹാറിൽ വ്യാജ മധ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മധ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിക്കുന്നവർ മരിക്കും, വ്യാജമദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും, അവർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല എന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. നിതീഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ബീഹാറിൽ ഭരണ – പ്രതിപക്ഷ പോര് മുറുകെയിരിക്കുകയാണ്.