ഹലാല്‍ മാംസം നിരോധിക്കാൻ ബിജെപി; ബിൽ അവതരിപ്പിക്കാൻ നീക്കം

ഹലാൽ മാംസം നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കർണാടക സർക്കാർ, ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കം നടത്തുന്നത്. ഹിജാബ് നിരോധനവും തുടർന്നുണ്ടായ വിവാദങ്ങളും ഏറെ ചർച്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബിജെപി സർക്കാരിന്റെ ഈ നടപടി.

അംഗീകൃതമല്ലാത്ത ഭക്ഷണങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിയമസഭയില്‍ ബില്ല് അവതരിപ്പാക്കാൻ ഒരുങ്ങുന്നത്. ഹലാൽ മാംസം നിരോധിക്കുന്ന സ്വകാര്യ ബില്ലിന് അംഗീകാരം നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വർഗീയ രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.